Short Vartha - Malayalam News

CUET-UG 2024: അപേക്ഷാത്തീയതി വീണ്ടും നീട്ടി

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET)- UG പരീക്ഷയ്ക്കുള്ള അപേക്ഷാത്തീയതി ഏപ്രില്‍ അഞ്ച് വരെ നീട്ടി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. cuetug.ntaonline.in. എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മെയ് 15 മുതല്‍ മെയ് 30 വരെയാണ് പരീക്ഷ നടത്തുക.