Short Vartha - Malayalam News

എഞ്ചിനീയറിങ് – മെഡിക്കല്‍ പ്രവേശന പരീക്ഷ; പരിശീലന പരിപാടിയുമായി കൈറ്റ് വിക്ടേഴ്സ്

സംസ്ഥാനത്തെ എഞ്ചിനീയറിങ് - മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള പരിശീലന പ്രോഗ്രാം കൈറ്റ് വിക്ടേഴ്സ് ചാനലില്‍ ഏപ്രില്‍ ഒന്നു മുതല്‍ 30വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കണക്ക്, രസതന്ത്രം, ഭൗതികശാസ്ത്രം, ജീവശാസ്ത്രം എന്നിങ്ങനെ ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ വീതമുള്ള 30 മണിക്കൂര്‍ ക്ലാസുകളാണ് ടെലികാസ്റ്റ് ചെയ്യുക. ഇതിനെ തുടര്‍ന്ന് മോക്ക് ടെസ്റ്റും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.