Short Vartha - Malayalam News

ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമിക്കും: വിദ്യാഭ്യാസവകുപ്പ് മന്ത്രി

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല സ്കൂൾ പുനർനിർമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ബജറ്റിൽ ഒരു ജില്ലയിൽ മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട് എന്നും വെള്ളാർമല സ്കൂളിനെ മാതൃക സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും പുനർനിർമിക്കുക എന്നും മന്ത്രി പറഞ്ഞു. സ്കൂൾ പുനർനിർമിക്കുക അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂകമ്പം ഉൾപ്പെടെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാകും പുതിയ കെട്ടിടത്തിന്റെ നിർമാണം എന്നും മന്ത്രി അറിയിച്ചു.