Short Vartha - Malayalam News

വയനാട് ദുരന്തം: 20 ദിവസത്തിനകം ക്ലാസുകള്‍ തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായ കുട്ടികളെ ക്ലാസിലെത്തിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ദുരിതാശ്വാസ ക്യാമ്പ് മാറുന്ന മുറയ്ക്ക് മേപ്പാടി സ്‌കൂളില്‍ പഠനം പുനരാരംഭിക്കുമെന്നും വെള്ളാര്‍മല, മുണ്ടക്കൈ ഈ രണ്ട്് സ്‌കൂളുകളിലെയും കുട്ടികളെ ഇവിടെ ചേര്‍ക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് തിരുവനന്തപുരം ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്നും ഉദ്യോഗസ്ഥര്‍ വയനാട്ടിലെത്തി ക്യാമ്പ് നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഉരുള്‍പൊട്ടലില്‍ പൂര്‍ണമായി തകര്‍ന്ന വെള്ളാര്‍മല സ്‌കൂള്‍ പുനര്‍നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.