Short Vartha - Malayalam News

വയനാട് ദുരന്തം: കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം പുനഃരാരംഭിക്കാൻ സർക്കാർ പ്രത്യേക യോഗം ചേരും

വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുവാനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഓഗസ്റ്റ് ആറിന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വയനാട് സന്ദർശിച്ച് യോഗം ചേരും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളും, സ്കൂൾ അധികൃതരും, PTA പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള കർമ്മ പദ്ധതിയാണ് യോഗത്തിൽ ചർച്ച ചെയ്യുക. പഠന സാമഗ്രികളുടെ വിതരണം, ഓൺലൈൻ പഠന സാധ്യതകൾ, ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുള്ള കർമ്മപരിപാടി തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ പരിഗണിക്കും.