JEE മെയിന്‍ പരീക്ഷയുടെ ആദ്യ സെഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള JEE മെയിന്‍ പരീക്ഷയുടെ ഫലം പുറത്തുവിട്ടത്. വിദ്യാര്‍ഥികള്‍ക്ക് jeemains.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം. പരീക്ഷയെഴുതിയതില്‍ 23 പേര്‍ക്കു നൂറു ശതമാനം മാര്‍ക്ക് ലഭിച്ചു. 12,25,529 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.