പരീക്ഷ എഴുതിയ 8.2 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 56 പേര്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. JEE അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്കും ഇത്തവണ ഉയര്‍ത്തിയിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ കട്ട് ഓഫ് മാര്‍ക്ക് 93.2 ശതമാനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് http://jeemain.nta.ac.in ഔദ്യോഗിക വെബ്സൈറ്റ് വഴി പരീക്ഷാ ഫലം പരിശോധിക്കുവാനും സ്‌കോര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
JEE അഡ്വാന്‍സ്ഡ് പരീക്ഷ മേയ് 26ന്
IIT യിലെ 2024-25 ലെ UG പ്രോഗ്രാമുകളിലേക്ക് നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) അഡ്വാൻസ്‌ഡ് മെയ് 26ന് നടത്തും. പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 27ന് ആരംഭിക്കും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് JEE അഡ്വാൻസ്ഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ jeeadv.ac.in-ൽ ലിങ്ക് ലഭിക്കും. മെയ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. മെയ് 17 മുതൽ അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും.
JEE മെയിന്‍ പരീക്ഷയുടെ ആദ്യ സെഷന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള JEE മെയിന്‍ പരീക്ഷയുടെ ഫലം പുറത്തുവിട്ടത്. വിദ്യാര്‍ഥികള്‍ക്ക് jeemains.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പരിശോധിക്കാം. പരീക്ഷയെഴുതിയതില്‍ 23 പേര്‍ക്കു നൂറു ശതമാനം മാര്‍ക്ക് ലഭിച്ചു. 12,25,529 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്.
JEE മെയിനിന്‍റെ പരീക്ഷാ കേന്ദ്രമായി അബുദാബിയെ ഉള്‍പ്പെടുത്തി
ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2024 ന്‍റെ പരീക്ഷാ കേന്ദ്രമായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അബുദാബിയെ ഉള്‍പ്പെടുത്തി. ഇതിനകം അപേക്ഷാ ഫോറം സമര്‍പ്പിച്ച വിദ്യാര്‍ത്ഥികൾക്ക് തിരുത്തൽ കാലയളവിൽ പുതിയ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കും.