Short Vartha - Malayalam News

ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളുടെ പ്രവേശന നടപടികള്‍ക്ക് തുടക്കംകുറിച്ച് MG സര്‍വകലാശാല

മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ കോളജുകളില്‍ അടുത്ത അക്കാദമിക് വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ ഏകജാലക പ്രവേശനത്തിന് ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് https://cap.mgu.ac.in/ എന്ന പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഏത് കോളേജുകളിലാണ് പ്രോഗ്രാമുകള്‍ ഓരോന്നും ഉള്ളതെന്ന് പോര്‍ട്ടലില്‍ അറിയാം.