Short Vartha - Malayalam News

കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വി.സിമാരെ ഗവർണർ പുറത്താക്കി

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ ജയരാജ്, സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി നാരായണൻ എന്നിവരെയാണ് ചാൻസലറായ ഗവർണർ പുറത്താക്കിയത്. ഇരുവരുടെയും നിയമനത്തിൽ UGC ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇവരുടെ നിയമനം സംബന്ധിച്ച കേസിൽ ഗവർണർ വി.സിമാരുമായി ഹിയറിങ് നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഹിയറിങ് നടത്തിയ ശേഷമാണ് ഗവർണറുടെ നടപടി.