Short Vartha - Malayalam News

ചാന്‍സിലര്‍ക്കെതിരായ കേസിന് മുടക്കിയ ഫണ്ട് തിരിച്ചടക്കണം; വിസിമാരോട് ഗവര്‍ണര്‍

ചാന്‍സിലര്‍ക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട സര്‍വകലാശാല ഫണ്ട് സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. കേസ് നടത്താന്‍ ചെലവാക്കിയ 1.13 കോടി രൂപ തിരികെ അടയ്ക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാര്‍ കേസിന് പോയത്.