Short Vartha - Malayalam News

ഫിഷറീസ് സര്‍വകലാശാല സെർച്ച് കമ്മിറ്റി രൂപീകരണം: ഗവർണർക്ക് ഹൈക്കോടതി നോട്ടീസ്

ഫിഷറീസ് സര്‍വകലാശാല VC നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ചത്. സർവകലാശാലയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി തീർപ്പാകുന്നതുവരെ സെര്‍ച്ച് കമ്മിറ്റിയുടെ തുടർ നടപടികള്‍ നിര്‍ത്തിവെയ്ക്കുമെന്ന് ചാന്‍സലർ കോടതിയെ അറിയിച്ചു.