Short Vartha - Malayalam News

ഫോണ്‍ ചോര്‍ത്തല്‍ വിവാദം; മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന പി.വി. അന്‍വര്‍ MLAയുടെ ആരോപണത്തില്‍ ഇടപെടലുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയം അടിയന്തരമായി പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് അടക്കം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നു എന്നത് ഗൗരവതരമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ADGP അജിത് കുമാര്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം.