Short Vartha - Malayalam News

ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയിൽ

നിയമസഭ പാസാക്കിയ 7 ബില്ലുകൾ തടഞ്ഞുവെച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്താണ് കേരളം സുപ്രീംകോടതിയിൽ പുതിയ ഹർജി നൽകിയിരിക്കുന്നത്. രണ്ടേമുക്കാൽ വർഷത്തിലധികമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബില്ലുകൾ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ പറയുന്നു. 8 ബില്ലുകളാണ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചതെന്നും ഇതിൽ ഒന്നിന് മാത്രമാണ് അംഗീകാരം നൽകിയതെന്നും സംസ്ഥാന സർക്കാർ ആരോപിച്ചു. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.