Short Vartha - Malayalam News

വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കേരള, എംജി, മലയാളം സര്‍വകലാശാലകളിലേക്കുളള സെര്‍ച്ച് കമ്മറ്റി രൂപികരിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സെനറ്റംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവ്. നേരത്തെ കേരള സാങ്കേതിക സര്‍വകലാശാല സെര്‍ച്ച് കമ്മറ്റിയുടെ നിയമനം ഹൈക്കോടതി വിലക്കിയിരുന്നു. ഇതോട നാല് സര്‍വകലാശാലകളിലെ സേര്‍ച് കമ്മറ്റികള്‍ക്ക് വിലക്കായി. ആകെ ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിനായാണ് ഗവര്‍ണര്‍ സെര്‍ച്ച് കമ്മറ്റി രൂപീകരിച്ചത്.