Short Vartha - Malayalam News

ഉരുൾപൊട്ടൽ: രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഗവർണർ

വയനാട്ടിൽ ഉണ്ടായത് വൻ ദുരന്തമാണെന്നും സാധ്യമായ എല്ലാ സഹായവും ഉറപ്പ് വരുത്തുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കുമെന്ന് അറിയിച്ച ഗവർണർ രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു. അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 174 ആയി. 143 മൃതദേഹങ്ങളുെട പോസ്റ്റുമോർട്ടം പൂര്‍ത്തിയായി. 86 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്.