Short Vartha - Malayalam News

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും മുമ്പിലായിരിക്കും ഉന്നയിക്കുകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നാളെ ഗവര്‍ണര്‍മാരുടെ യോഗത്തില്‍ വയനാട് ദുരന്തത്തെക്കുറിച്ച് സംസാരിക്കുവാന്‍ തനിക്ക് പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരണസംഖ്യ 340 ആയി ഉയര്‍ന്നു.