Short Vartha - Malayalam News

ഡോ. പി. രവീന്ദ്രൻ കാലിക്കറ്റ് സർവകലാശാല താൽകാലിക VC

സർക്കാർ നൽകിയ പാനൽ തള്ളിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. പി. രവീന്ദ്രനെ കാലിക്കറ്റ് സർവകലാശാലയുടെ താൽകാലിക വൈസ് ചാൻസലറായി നിയമിച്ചു. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജൻ വിരമിക്കുന്ന സാഹചര്യത്തിലാണ് ഡോ. പി. രവീന്ദ്രന് VC യുടെ താൽകാലിക ചുമതല നൽകിയത്. കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസറും, മുന്‍ സയന്‍സ് ഡീനുമാണ് ഡോ. പി. രവീന്ദ്രന്‍.