Short Vartha - Malayalam News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണറുടെ വസതിയില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന വിരുന്നും ഒഴിവാക്കി. സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക്ക് ദിനത്തിലും വൈകീട്ട് രാജ്ഭവനില്‍ നടത്തുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവെച്ചത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നതഉദ്യോഗസ്ഥര്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കാറുള്ളത്.