Short Vartha - Malayalam News

ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കാനുളള QR കോഡ് സർക്കാർ പിൻവലിച്ചു

തട്ടിപ്പുകൾക്കുള്ള സാധ്യത തടയാനാണ് ഇങ്ങനൊരു തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പകരം പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള UPI ഐഡി വഴി പണം അയക്കാം. http://donation.cmdrf.kerala.gov/ എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. പോർട്ടലിലുള്ള പേമെന്റ് സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ ബാങ്കിങ്/ ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡുകള്‍, UPI എന്നിവ വഴിയോ അക്കൗണ്ട് നമ്പര്‍ വഴി നേരിട്ടോ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ സാധിക്കും. UPI വഴിയുള്ള സംഭവനയ്ക്ക് 48 മണിക്കൂറിന് ശേഷമേ റസീപ്റ്റ് ലഭിക്കൂ.