Short Vartha - Malayalam News

ഗവർണർമാരുടെ സമ്മേളനത്തിൽ വയനാടിനെ കുറിച്ച് സംസാരിച്ചു: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർമാരുടെ സമ്മേളനത്തിൽ 10 മിനിറ്റ് സംസാരിച്ചതിൽ 6 മിനിറ്റും വയനാട് ദുരന്തത്തെ കുറിച്ചാണ് സംസാരിച്ചതെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്നും ​ഗവർണർ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങളെക്കുറിച്ച് അറിയില്ലെന്ന് ഗവർണർ പറഞ്ഞു.