Short Vartha - Malayalam News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; സമ്മതപത്രം നല്‍കാത്തവരുടെ ശമ്പളം പിടിക്കില്ല

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ സമ്മതപത്രം നല്‍കിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. സമ്മതപത്രം നല്‍കാത്തവര്‍ക്ക് PF ലോണ്‍ അപേക്ഷ നല്‍കുന്നതിന് സ്പാര്‍ക്കില്‍ നിലവില്‍ തടസങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു.