Short Vartha - Malayalam News

വയനാട് ദുരന്തം: ഇതുവരെ ലഭിച്ചത് 89 കോടിയിലധികം രൂപ

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ജൂലൈ 30 മുതൽ ഇന്നലെ വൈകുന്നേരം വരെ ലഭിച്ചത് എണ്‍പത്തിഒമ്പത് കോടി അന്‍പത്തിഒമ്പത് ലക്ഷം രൂപയാണ്. CMDRF വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിശദവിവരങ്ങൾ നല്‍കിയിട്ടുള്ളത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ദിനംപ്രതി പണം നൽകുന്നത്.