Short Vartha - Malayalam News

പശ്ചിമ ബംഗാളിലെ VC നിയമനം: മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി സമിതി രൂപീകരിച്ച് സുപ്രീംകോടതി

പശ്ചിമ ബംഗാളിലെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി മുൻ ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിതിനെ സുപ്രീംകോടതി നിയമിച്ചു. VC മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും സർവകലാശാലകളുടെ ചാൻസലറായ ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമിതി രൂപീകരിക്കുന്നത്. VC മാരെ നിയമിക്കുന്നതിനുള്ള സെക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസ് ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ മുഴുവൻ സെലക്ഷൻ നടപടികൾ പൂർത്തിയാക്കാനും കോടതി നിർദേശിച്ചു.