Short Vartha - Malayalam News

സര്‍വകലാശാല വിസി നിയമനത്തില്‍ വീണ്ടും ഗവര്‍ണര്‍-സര്‍ക്കാര്‍ പോര്

ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വിസി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് വീണ്ടും പോരിന് വഴി തെളിച്ചിരിക്കുന്നത്. പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും തന്റെ ജോലി ചെയ്യുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം. അതേസമയം നടപടിയെ നിയമപരമായി നേരിടാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിലയിരുത്തല്‍.