Short Vartha - Malayalam News

അനുമതി ലോകായുക്ത ബില്ലിന് മാത്രം: ഏഴ് ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചതെന്ന് രാജ്ഭവൻ

രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ലോകായുക്ത ബില്ലിന് മാത്രമാണെന്നും മൂന്ന് ബില്ലുകൾ രാഷ്ട്രപതി തടഞ്ഞുവെച്ചുവെന്നും ബാക്കി മൂന്ന് ബില്ലുകൾ ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിൽ ആണെന്നും രാജ്ഭവൻ അറിയിച്ചു. ചാൻസലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ബിൽ, സർവകലാശാല ഭേദഗതി ബിൽ, സാങ്കേതിക സർവകലാശാല സംബന്ധിച്ച ബിൽ എന്നിങ്ങനെ ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന മൂന്ന് ബില്ലുകളാണ് രാഷ്ട്രപതി തടഞ്ഞുവെച്ചത്.