Short Vartha - Malayalam News

പുറത്താക്കപ്പെട്ട VC മാർക്കെതിരെ തിങ്കളാഴ്ചവരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് ഹൈക്കോടതി

നിയമനം റദ്ദാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കാലിക്കറ്റ്, സംസ്കൃത സര്‍വകലാശാല വൈസ് ചാൻസലർമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഹർജിയിൽ തുടർവാദം കേൾക്കുന്നതിനായി തിങ്കളഴ്ചത്തേക്ക് മാറ്റിയ കോടതി കേസിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശിച്ചു. UGC ചട്ടങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ VC മാരുടെ നിയമനം റദ്ദാക്കിയത്.