Short Vartha - Malayalam News

സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; കെ പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്‌നാട് ഗവര്‍ണര്‍

കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാരിന്റെ കേസ് പരിഗണിച്ച സുപ്രീംകോടതി ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് DMK നേതാവ് കെ പൊന്മുടിയെ മന്ത്രിയാക്കാനുള്ള തീരുമാനം തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി അംഗീകരിച്ചത്. ഇന്ന് വൈകിട്ട് 3.30നാണ് കെ. പൊന്മുടിയുടെ സത്യപ്രതിജ്ഞ. അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ചുള്ള പൊന്മുടിയുടെ കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ പൊന്മുടിക്ക് മന്ത്രിസ്ഥാനം തിരികെ നല്‍കാന്‍ തമിഴ്നാട് മുഖ്യമന്ത്രി ഗവര്‍ണറുടെ അംഗീകാരത്തിനായി സമീപിച്ചെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല.