Short Vartha - Malayalam News

ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

രാഷ്ട്രപതിയ്ക്ക് അയച്ചത് ഗവര്‍ണര്‍ ഒപ്പിടാതെ ഏഴു ബില്ലുകളാണ്. ക്ഷീര സംഘം സഹകരണ ബില്‍ കൂടി തള്ളിയതോടെ രാഷ്ട്രപതി തള്ളിയ ബില്ലുകളുടെ എണ്ണം നാലായി. ക്ഷീര സംഘം അഡ്മിനിസ്‌ട്രേറ്റര്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പ്രതിനിധിക്കും മില്‍മയുടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അധികാരം നല്‍കുന്നതായിരുന്നു ഈ ബില്‍. മില്‍മ ഭരണം പിടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ക്ഷീര സംഘം സഹകരണ ബില്‍ കൊണ്ടുവന്നത്.