Short Vartha - Malayalam News

രാജ്യം 78-ാംമത് സ്വാതന്ത്ര്യദിനാഘോഷ നിറവില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയല്‍ ദേശീയ പതാക ഉയര്‍ത്തി. നമ്മുടെ കര്‍ഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിര്‍മ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുന്‍പില്‍ ആദരം അര്‍പ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവര്‍ക്കൊപ്പം നില്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.