Short Vartha - Malayalam News

തിരഞ്ഞെടുപ്പ് ഫലമെത്തുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് രാഷ്ട്രപതി ഭവന്‍

സത്യപ്രതിജ്ഞ ചടങ്ങിനായി രാഷ്ട്രപതി ഭവന്‍ അലങ്കരിക്കുന്നതിന് ആവശ്യമായ പൂക്കളും ചെടികളും സപ്ലൈ ചെയ്യുന്നതിനുള്ള ടെണ്ടര്‍ ക്ഷണിച്ചു. ഏകദേശം 21.97 ലക്ഷം രൂപയുടെ പൂക്കളും ചെടികളും ആണ് ആവശ്യമായി വരിക. ജൂണ്‍ 9 ന് വൈകിട്ട് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ ആണ് ഇപ്പോള്‍ ആലോചിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ മോദി മൂന്നാം തവണയും അധികാരത്തില്‍ വരുമെന്ന് ഉറപ്പിച്ച BJP സത്യപ്രതിജ്ഞ നടക്കുന്ന ദിവസം രാഷ്ട്രീയചടങ്ങ് കൂടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.