ക്രിമിനൽ നിയമ ഭേദഗതി ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകി

ലോക് സഭയും രാജ്യസഭയും പാസാക്കിയ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.