കേന്ദ്ര ബജറ്റില്‍ NDA ഇതര സംസ്ഥാനങ്ങളെ അവഗണിച്ചെന്നാരോപിച്ച് ഇന്ത്യാസഖ്യ നേതാക്കള്‍ പാര്‍ലമെന്റ് അങ്കണത്തില്‍ ബാനറുകളുയര്‍ത്തി പ്രതിഷേധിച്ചു. വിഷയത്തില്‍ കേന്ദ്രം വിശദീകരണം നല്‍കിയില്ലെങ്കില്‍ വോക്കൗട്ട് നടത്താനാണു നേതാക്കളുടെ തീരുമാനം. ബജറ്റിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ നടന്ന ഇന്ത്യാസഖ്യ നേതാക്കളുടെ യോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനമായത്.
പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഖലിസ്ഥാന്‍ ഭീഷണി
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ ഭീഷണി. മലയാളി രാജ്യസഭാ MPമാരായ വി.ശിവദാസിനും എ.എ. റഹീമിനും ഇന്നലെ രാത്രി 11.30 ഓടെയാണ് ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള ഭീഷണി സന്ദേശം ലഭിച്ചത്. MPമാര്‍ ഉടന്‍ തന്നെ ഡല്‍ഹി പോലീസിന് വിവരം കൈമാറി. ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ സുരക്ഷ ശക്തമാക്കി.
പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം നീറ്റ് ചോദ്യപേപ്പർ ചോർച്ച, ലോക്സഭയിലെ ഡെപ്യുട്ടി സ്പീക്കർ പദവി, കൻവാർ യാത്രാ റൂട്ടിലെ ഭക്ഷണശാലകളോട് ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ പുറപ്പെടുവിച്ച വിവാദ ഉത്തരവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു. ഓഗസ്റ്റ് 12 വരെയാണ് സമ്മേളനം. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ നാളെ അവതരിപ്പിക്കും.
പാർലമെന്റ് വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ഓഗസ്റ്റ് 12 വരെ നടക്കുന്ന സമ്മേളനത്തിൽ 19 സിറ്റിങ്ങുകളാണ് ഉണ്ടാകുക. മൂന്നാം NDA സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമായിരിക്കെയാണ് സമ്മേളനം ആരംഭിക്കുന്നത്. സമ്മേളന കാലാവളവിൽ കേന്ദ്ര സർക്കാർ 6 ബില്ലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നീക്കിയ പരാമര്‍ശങ്ങള്‍ പുനസ്ഥാപിക്കണം; സ്പീക്കര്‍ക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി
സഭാ രേഖകളില്‍ നിന്ന് തന്റെ പരാമര്‍ശങ്ങള്‍ നീക്കിയ നടപടി ഞെട്ടിപ്പിക്കുന്നതാണെന്നും അവ പുനസ്ഥാപിക്കണമെന്നുമാണ് രാഹുല്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ചിരിക്കുന്ന കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന് എതിരാണെന്നും വസ്തുതകളാണ് സഭയില്‍ അവതരിപ്പിച്ചതെന്നും കത്തില്‍ പറയുന്നു. സഭാ നടപടികളില്‍ നിന്ന് ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്. ചട്ടം 380ല്‍ ഉള്‍പ്പെടുന്ന വാക്കുകള്‍ക്കാണ് ആ അധികാരമുള്ളത്. എന്നാല്‍ ഇപ്പോള്‍ നീക്കം ചെയ്ത ഭാഗങ്ങള്‍ ചട്ടം 380ല്‍ ഉള്‍പ്പെടുന്നവയല്ലെന്നും രാഹുല്‍ സ്പീക്കര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
ലോക്സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്
പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ BJPയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറഞ്ഞേക്കും. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ BJPയെ പ്രതിരോധത്തിലാക്കിയിരുന്നു. നീറ്റ് പരീക്ഷ, അഗ്നിവീര്‍, കര്‍ഷകരുടെ മരണം എന്നീ വിഷയങ്ങളിലുള്ള മറുപടിക്കായാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി ഇന്നലെ നടത്തിയ ചില പരാമര്‍ശങ്ങളില്‍ ഹിന്ദു സമൂഹത്തെ മുഴുവന്‍ അക്രമാസക്തരെന്ന് വിളിച്ചുവെന്നും ഇതില്‍ മാപ്പ് പറയണമെന്നും BJP ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി
രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ ഹിന്ദുക്കളുടെ പേരില്‍ അക്രമം നടക്കുന്നുവെന്ന പരാമര്‍ശവും RSSന് എതിരായ പരാമര്‍ശവും അഗ്നിവീര്‍ പദ്ധതിയെ കുറിച്ചുള്ള പരാമര്‍ശവുമാണ് സഭാ രേഖകളില്‍ നിന്ന് നീക്കിയത്. സ്പീക്കറുടെ നിര്‍ദേശ പ്രകാരമാണ് ചില പരാമര്‍ശങ്ങള്‍ നീക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി രണ്ട് തവണ ഇടപെടുകയും പരാമര്‍ശങ്ങള്‍ക്കെതിരെ രാഹുല്‍ മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
18ാം ലോക്സഭയുടെ ആദ്യസമ്മേളനം ജൂണ്‍ 24ന്
സമ്മേളനത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പും നടക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. ജൂലൈ മുന്നുവരെയാണ് സമ്മേളനം നടക്കുന്നത്. ജൂണ്‍ 27 മുതല്‍ രാജ്യസഭാ സമ്മേളനം ആരംഭിക്കും. ജൂണ്‍ 27ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു ലേക്‌സഭയുടെയും രാജ്യസഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
രാജ്യസഭയില്‍ ഭൂരിപക്ഷത്തിന് BJP നേതൃത്വത്തിലുളള NDA യ്ക്ക് വേണ്ടത് ഇനി നാല് സീറ്റുകള്‍ മാത്രം
കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 56 ല്‍ 30 സീറ്റുകളിലാണ് BJP ജയിച്ചത്. 240 അംഗ രാജ്യസഭയില്‍ 121 അംഗങ്ങള്‍ ഉണ്ടെങ്കിലാണ് ഭൂരിപക്ഷം ലഭിക്കുക. NDA സഖ്യത്തിന്‍റെ അംഗ ബലം 117 ആയി ഉയര്‍ന്നു. അതേസമയം NDA യിലെ 117 എംപിമാരില്‍ 97 പേരും BJP ക്കാരാണ് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന് രാജ്യസഭയില്‍ 29 എംപിമാരാണ് ഉളളത്.
മികച്ച പാര്‍ലമെന്റേറിയനുള്ള 2023ലെ ലോക്മത് പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന്
പാര്‍ലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജോണ്‍ ബ്രിട്ടാസ് MP പുരസ്‌കാരത്തിന് അര്‍ഹനായത്. സീതാറാം യെച്ചൂരിക്ക് ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ CPM പാര്‍ലമെന്റേറിയനാണ് ഇദ്ദേഹം. 2023ലെ മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന അവാര്‍ഡും ബ്രിട്ടാസിനായിരുന്നു.