റിപ്പബ്ലിക്ദിന ആഘോഷ നിറവില്‍ രാജ്യം

ഇന്ത്യ ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാഷ്‌ട്രപതി ദ്രൗപദി മുർമു ഡൽഹിയിലെ കർത്തവ്യപഥിൽ എത്തി ദേശീയ പതാക ഉയർത്തിയതോടെ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമായി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ചടങ്ങിലെ മുഖ്യാഥിതി. “ഇന്ത്യ - ജനാധിപത്യത്തിന്റെ മാതാവ്”, “വികസിത് ഭാരത്” എന്നിവയാണ് ഇത്തവണത്തെ പരേഡിന്റെ തീം.