ഇന്ത്യൻ വിദ്യാർഥികൾക്ക് കൂടുതൽ വിദ്യാഭ്യാസ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍

2030 ഓടെ ഫ്രാന്‍സിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 30000 ആക്കുക എന്നതാണ് ലക്ഷ്യമെന്ന് മാക്രോണ്‍ എക്സില്‍ കുറിച്ചു. രാജ്യത്തെ സർവകലാശാലകളിൽ പഠിക്കുന്നതിന് ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ റിപബ്ലിക് ദിന പരേഡിലെ മുഖ്യാഥിതിയായാണ്‌ മാക്രോണ്‍ ഇന്ത്യയിലെത്തിയത്.