ലോകജനസംഖ്യയുടെ 60 ശതമാനവും കോവിഡിന് ശേഷം കൂടുതൽ ദരിദ്രരായതായി ഓക്സ്ഫാം

ലോകത്തെ 500 കോടി ദരിദ്രർ 2020 ന് ശേഷം കൂടുതൽ ദരിദ്രരായതായി ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സംഘടനയായ ഓക്സ്ഫാം പറഞ്ഞു. അതേസമയം ടെസ്‍ല CEO ഇലോൺ മസ്‌ക് അടക്കമുളള അഞ്ച് അതി സമ്പന്നരുടെ സ്വത്ത് ഇരട്ടിയിലധികമായി വര്‍ധിച്ചു. ഇക്കാലയളവില്‍ മണിക്കൂറിൽ 116 കോടി രൂപ എന്ന തോതിലാണ് ഇവരുടെ സമ്പത്ത് കൂടിയത്.