ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തെത്തി മുംബൈ
സാമ്പത്തിക അവലോകന ഗവേഷണ സ്ഥാപനമായ ഹുറൂണ്‍ പുറത്തുവിട്ട പട്ടികയിലാണ് ബീജിങ്ങിനെയും പിന്നിലാക്കി ഏഷ്യയില്‍ മുംബൈ ഒന്നാം സ്ഥാനത്തെത്തിയത്. മുംബൈയില്‍ 100 കോടി ഡോളറിന് മുകളില്‍ സമ്പത്തുള്ള 92 പേരുണ്ടെന്നാണ് ഹുറൂണിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 26 ധനികരാണ് മുംബൈയില്‍ പുതിയതായി ശതകോടീശ്വരന്മാരുടെ പട്ടികയിലെത്തിയത്. ആഗോളതലത്തില്‍ USലെ ന്യൂയോര്‍ക്കാണ് ഒന്നാമതുള്ളത്.
സമ്പന്നരുടെ പട്ടികയില്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് നാലാമതെത്തി മാര്‍ക്ക് സക്കര്‍ബര്‍ഗ്
സമ്പത്തില്‍ 28.1 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഉണ്ടായതോടെയാണ് മെറ്റ CEO സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയത്. മെറ്റ ഓഹരികള്‍ 20 ശതമാനം നേട്ടം കൈവരിച്ചതോടെ 170.5 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ നിലവിലെ ആസ്തി. ബ്ലൂംബര്‍ഗിന്റെ ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബില്‍ഗേറ്റ്‌സ്.
ലോകജനസംഖ്യയുടെ 60 ശതമാനവും കോവിഡിന് ശേഷം കൂടുതൽ ദരിദ്രരായതായി ഓക്സ്ഫാം
ലോകത്തെ 500 കോടി ദരിദ്രർ 2020 ന് ശേഷം കൂടുതൽ ദരിദ്രരായതായി ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സംഘടനയായ ഓക്സ്ഫാം പറഞ്ഞു. അതേസമയം ടെസ്‍ല CEO ഇലോൺ മസ്‌ക് അടക്കമുളള അഞ്ച് അതി സമ്പന്നരുടെ സ്വത്ത് ഇരട്ടിയിലധികമായി വര്‍ധിച്ചു. ഇക്കാലയളവില്‍ മണിക്കൂറിൽ 116 കോടി രൂപ എന്ന തോതിലാണ് ഇവരുടെ സമ്പത്ത് കൂടിയത്.