Short Vartha - Malayalam News

ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാം സ്ഥാനത്തെത്തി മുംബൈ

സാമ്പത്തിക അവലോകന ഗവേഷണ സ്ഥാപനമായ ഹുറൂണ്‍ പുറത്തുവിട്ട പട്ടികയിലാണ് ബീജിങ്ങിനെയും പിന്നിലാക്കി ഏഷ്യയില്‍ മുംബൈ ഒന്നാം സ്ഥാനത്തെത്തിയത്. മുംബൈയില്‍ 100 കോടി ഡോളറിന് മുകളില്‍ സമ്പത്തുള്ള 92 പേരുണ്ടെന്നാണ് ഹുറൂണിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 26 ധനികരാണ് മുംബൈയില്‍ പുതിയതായി ശതകോടീശ്വരന്മാരുടെ പട്ടികയിലെത്തിയത്. ആഗോളതലത്തില്‍ USലെ ന്യൂയോര്‍ക്കാണ് ഒന്നാമതുള്ളത്.