Short Vartha - Malayalam News

മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍

പന്‍വേല്‍-കൊച്ചുവേളി റൂട്ടിലാണ് ട്രെയിന്‍ എത്തുക. നിലവില്‍ എല്ലാ ദിവസവും മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ഓടുന്നത് നേത്രാവതി എക്സ്പ്രസ് മാത്രമാണ്. കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി ഇതുസംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും എന്നു മുതല്‍ ഈ ട്രെയിന്‍ ഓടിത്തുടങ്ങും എന്നത് വ്യക്തമല്ല. മുംബൈ-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പൂനെ-കന്യാകുമാരി ആക്കിയതോടെയാണ് മുംബൈ-കേരള പ്രതിദിന ട്രെയിന്‍ എന്ന ആവശ്യം മധ്യറെയില്‍വേയും ദക്ഷിണറെയില്‍വേയും ഉന്നയിച്ചത്.