Short Vartha - Malayalam News

കൊച്ചുവേളി – മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് നീട്ടി

യാത്രക്കാരുടെ തിരക്ക് കാരണം കൊച്ചുവേളി – മംഗളൂരു സ്പെഷൽ ‌ട്രെയിൻ സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. മംഗളൂരു ജംഗ്‌ഷനിൽ നിന്ന് ‌വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 7.30ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8ന് കൊച്ചുവേളിയിലെത്തുന്ന ട്രെയിൻ വെള്ളി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6:30 തിരികെ മംഗളൂരുവിലേക്ക് പുറപ്പെടും. പിറ്റേന്ന് രാവിലെ 7നാണ് ട്രെയിൻ മംഗളൂരുവിലെത്തുക. കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവയാണ് ട്രെയിനിന്റെ സ്റ്റോപ്പുകൾ.