Short Vartha - Malayalam News

ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം; മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഓച്ചിറയിലും തകഴിയിലും ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്ന് പാലരുവി എക്‌സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്‌സ്പ്രസും പിടിച്ചിട്ടു. ട്രാക്കിലെ മരം മുറിച്ച് മാറ്റിയശേഷമാണ് ട്രെയിനുകള്‍ കടത്തിവിട്ടത്. കോട്ടയം പള്ളത്ത് ശക്തമായ കാറ്റില്‍ മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. പള്ളം, പുതുപ്പള്ളി , എംജി യൂണിവേഴ്‌സിറ്റി, കിടങ്ങൂര്‍ ഭാഗങ്ങളിലും മരം വീണു. കോട്ടയം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്ത് മരം വീണ് പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.