Short Vartha - Malayalam News

ധാരാവിയില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം; ആറ് പേര്‍ക്ക് പരിക്ക്

പുലര്‍ച്ചെ നാലു മണിയോടെ ധാരാവി അശോക് മില്‍ കോമ്പൗണ്ടിലാണ് തീപിടിത്തമുണ്ടായത്. വസ്ത്ര നിര്‍മ്മാണ ശാലയ്ക്കാണ് ആദ്യം തീപിടിച്ചത്. പിന്നാലെ മൂന്നു നില കെട്ടിടം പൂര്‍ണമായും അഗ്നിക്കിരയായി. മുംബൈ ഫയര്‍ ബ്രിഗേഡിന്റെ പത്തു യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.