ബ്ലൈന്റ് സൈറ്റ് ഡിവൈസ് നിര്‍മിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്കിന് അനുമതി
US ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുന്ന ബ്ലൈന്റ് സൈറ്റ് ഡിവൈസ് നിര്‍മിക്കാന്‍ കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. കാഴ്ചശക്തിക്കുള്ള ഒപ്റ്റിക് നാഡികള്‍ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് ന്യൂറാലിങ്കില്‍ നിന്നുള്ള ബ്ലൈന്റ് സൈറ്റ് ഉപകരണത്തിന്റെ സഹായത്തോടെ കാണാന്‍ സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു.
നിരവധി ഫീച്ചറുകളുമായി ഇലോണ്‍ മസ്‌കിന്റെ എക്‌സ് ടിവി ആപ്പ്
സിനിമകളും മറ്റു പരിപാടികളും സ്ട്രീം ചെയ്യുന്ന ഇലോണ്‍ മസ്‌കിന്റെ OTT ആപ്ലിക്കേഷനായ എക്സ് ടിവി ആപ്പ് അവതരിപ്പിച്ചു. എക്സില്‍ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്‌ക് തന്റെ പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ്, LG, ആമസോണ്‍ ഫയര്‍ ടിവി, ഗൂഗിള്‍ ടിവി എന്നീ പ്ലാറ്റ്ഫോമുകളില്‍ എക്സ് ടിവിയുടെ ബീറ്റാ പതിപ്പ് ലഭ്യമാകും. എക്സ് സ്ട്രീം സര്‍വീസ് ടിവി എന്നതിന്റെ ചുരുക്കമാണ് എക്സ് ടിവി. തത്സമയ ടിവി ചാനലുകള്‍, സിനിമകള്‍, പാട്ടുകള്‍, വാര്‍ത്തകള്‍, കായിക വിനോദങ്ങള്‍, കാലാവസ്ഥ തുടങ്ങി ഒട്ടേറെ ഉള്ളടക്കങ്ങള്‍ എക്സ് ടിവി ആപ്പില്‍ ലഭിക്കും.
കോടതി ഉത്തരവുകള്‍ നടപ്പാക്കുകയും പിഴ അടക്കുകയും ചെയ്യും വരെ രാജ്യത്ത് എക്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ എക്‌സിന്റെ ഡസന്‍ കണക്കിന് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പുതിയ അഭിഭാഷകനെ നിയമിക്കാന്‍ കോടതി നിര്‍ദേശിച്ച സമയം അവസാനിച്ചതിനാലാണ് വിലക്കെന്ന് കോടതി വ്യക്തമാക്കി.Read More
ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവി വാഗ്ദാനം ചെയ്ത് ട്രംപ്
നവംബറില്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടെസ്‌ല CEO ഇലോണ്‍ മസ്‌കിന് കാബിനറ്റ് പദവിയോ വൈറ്റ് ഹൗസിലെ ഉപദേശക ചുമലയോ നല്‍കാന്‍ തയാറാണെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ ഈ പ്രഖ്യാപനത്തോട് മസ്‌ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 7500 ഡോളര്‍ ടാക്സ് ക്രെഡിറ്റ് അവസാനിക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ട്രംപ്.
വെനസ്വേലയില്‍ 10 ദിവസത്തേക്ക് ‘എക്‌സിന്’ നിരോധനം
സാമൂഹ്യ മാധ്യമമായ എക്‌സിന് പത്ത് ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തി വെനസ്വേല പ്രസിഡന്റ് നിക്കൊളാസ് മഡുറോ. വെറുപ്പ് പരത്തുന്നു എന്നാരോപിച്ചാണ് എക്‌സിനെതിരെ വെനസ്വേല ഗവണ്‍മെന്റ് നടപടി എടുത്തിരിക്കുന്നത്. ജൂലായ് 28ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി ഇലോണ്‍ മസ്‌കും മഡുറോയും തമ്മിലുണ്ടായ വാഗ്വാദമാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകല്‍. തിരഞ്ഞെടുപ്പില്‍ മഡുറോ ജയിച്ചെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വ്യക്തമായ വോട്ടുകണക്ക് പുറത്തുവിട്ടിട്ടില്ലെന്നും സ്വയംപ്രഖ്യാപിത സോഷ്യലിസ്റ്റ് ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടത്തിയിരിക്കുകയാണെന്നുമായിരുന്നു മസ്‌കിന്റെ ആരോപണം.
ഗൂഗിളിന് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്
US പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെടുകയാണെങ്കില്‍ വലിയ പ്രശ്‌നം നേരിടേണ്ടി വരുമെന്നാണ് ഗൂഗിളിന് ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗൂഗിളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഡക്ക് എന്ന നിര്‍ദേശം വരുന്നുവെന്ന് കാണിക്കുന്ന സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്ന സെര്‍ച്ചിന് ഗൂഗിളില്‍ വിലക്കുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിലെ ഇടപെടല്‍ അല്ലേ എന്നും മസ്‌ക് വിമര്‍ശിച്ചു. ട്രംപ് അധികാരത്തിലെത്തിയാല്‍ ഉപദേശക സ്ഥാനം വരെ മസ്‌കിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ വോട്ടിങ് മെഷീനുകൾ ബ്ലാക്ക് ബോക്സിന് സമാനം: രാഹുൽ ഗാന്ധി
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ (EVM) കുറിച്ച് ഇലോൺ മസ്ക് പങ്കുവെച്ച ആശങ്കയെ പിന്തുണച്ച് രാഹുൽ ഗാന്ധി. ഇന്ത്യയിലെ വോട്ടെണ്ണൽ യന്ത്രങ്ങൾ ആരെയും പരിശോധിക്കാൻ അനുവദിക്കാത്ത 'ബ്ലാക്ക് ബോക്സുകളാണ്' എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വളരെ ഗൗരവതരമായി ഉന്നയിക്കപ്പെടേണ്ട ഒന്നാണെന്നും രാഹുൽ പറഞ്ഞു. EVM ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അത് ഒഴിവാക്കണം എന്നുമാണ് ഇലോൺ മസ്ക് പറഞ്ഞത്.
Read More
xAIയുടെ ഗ്രോക്ക് AI ചാറ്റ്‌ബോട്ടിനായി സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി മസ്‌ക്
ഗ്രോക്കിന്റെ ശക്തിയേറിയ ഭാവി പതിപ്പുകളുടെ നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും വേണ്ടിയാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാനൊരുങ്ങുന്നത്. 2025ന്റെ അവസാനത്തോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് മസ്‌കിന്റെ നീക്കം. ഒറാക്കിളുമായി സഹകരിച്ചാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 20000 എന്‍വിഡിയ H100 GPUകള്‍ ഉപയോഗിച്ചാണ് ഗ്രോക്ക് 2 മോഡലിന് പരിശീലനം നല്‍കിയതെന്നാണ് മസ്‌ക് പറയുന്നത്.Read More
എക്സിന്റെ URL മാറ്റി ഇലോണ്‍ മസ്‌ക്
എക്സിന്റെ URL ഇനിമുതല്‍ x.com എന്നായിരിക്കും. ഇതുവരെ പ്ലാറ്റ്ഫോം ലഭിച്ചിരുന്നത് twitter.com എന്ന URLലാണ്. ട്വിറ്ററിന്റെ പേര് X എന്ന് പുനര്‍നാമകരണം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് URLഉം മാറ്റിയിരിക്കുന്നത്. ട്വിറ്റര്‍ X ആയതോടെ നീല നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫെയ്സും പക്ഷിയുടെ രൂപമുള്ള ചിഹ്നവും വെരിഫിക്കേഷന്‍ അടക്കം മസ്‌ക് മാറ്റിയിരുന്നു.
ഒരു ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് എക്‌സ്
മാര്‍ച്ച് 26നും ഏപ്രില്‍ 25നും ഇടയില്‍ 184241 അക്കൗണ്ടുകളാണ് എക്‌സ് ബ്ലോക്ക് ചെയ്തത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍, അനുവാദമില്ലാതെ നഗ്നത പ്രചരിപ്പിക്കല്‍ എന്നിവ നടത്തിയ അക്കൗണ്ടുകളാണ് നീക്കം ചെയ്തതില്‍ ഭൂരിഭാഗവും. ഭീകരവാദം പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 1303 അക്കൗണ്ടുകളാണ് നടപടി നേരിട്ടത്. ഇന്ത്യയിലെ ഉപഭോക്താക്കളില്‍ നിന്ന് എക്‌സിന് 18562 പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.