അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി
സുപ്രീംകോടതി അഭിഭാഷകനും KMCC നേതാവുമാണ് അഡ്വ. ഹാരിസ് ബീരാന്‍. ഇന്ന് തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. സംസ്ഥാന നേതൃയോഗത്തിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഒരു സീറ്റുകൂടി ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് രാജ്യസഭാ സീറ്റുകളില്‍ UDFന് ജയസാധ്യതയുള്ള സീറ്റ് ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.
പൗരത്വ ഭേദഗതി നിയമം; മുസ്ലീം ലീഗ് വീണ്ടും സുപ്രിംകോടതിയിലേക്ക്
CAA നടപ്പാക്കുന്നതിനെതിരെ ഇന്നുതന്നെ സുപ്രിം കോടതിയെ സമീപിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിലെ പ്രധാന ഹര്‍ജിക്കാരാണ്. CAA വിജ്ഞാപനത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ്: മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ UDF സീറ്റ് വിഭജനം പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരഞ്ഞെടുപ്പില്‍ മലപ്പുറത്തും പൊന്നാനിയിലും ലീഗ് മത്സരിക്കും. രാജ്യസഭ സീറ്റ് ലീഗിന് നല്‍കുമെന്നും മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് ലീഗിനെ അറിയിച്ചെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 16 സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ്സ് മത്സരിക്കുക.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്ലീം ലീഗിന്റെ നേതൃയോഗം നാളെ
കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലീഗ് നേതാക്കള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം മൂന്നാം സീറ്റില്‍ വിട്ടുവീഴ്ച ചെയ്തതില്‍ യൂത്ത് ലീഗിന് പ്രതിഷേധമുണ്ട്. ഇത്തവണ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കളും തങ്ങളെ കണ്ടു.
ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്നതില്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല; തീരുമാനം കേരള നേതൃത്വത്തിന്റേത്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് അനുവദിക്കുന്ന വിഷയത്തില്‍ തീരുമാനം എടുക്കാനുള്ള ഉത്തരവാദിത്തം കേരള നേതൃത്വത്തിനാണ് എന്ന് AICC വ്യക്തമാക്കി. ലീഗിന് ലോക്‌സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്നുള്ള നിലപാടിലാണ് കോണ്‍ഗ്രസ്. അതേസമയം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കും.
മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം തളളി കോണ്‍ഗ്രസ്
ഇന്ന് ചേര്‍ന്ന യോഗത്തില്‍ മൂന്നാം ലോക്‌സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. ഈ നിര്‍ദേശത്തില്‍ സാദിഖലി തങ്ങളുമായും മറ്റുള്ളവരുമായും ആലോചിച്ച് മറുപടി പറയാമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ലീഗ് പ്രതിനിധികള്‍ നല്‍കിയ മറുപടി. ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും AICCയെയും അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്ന് ജിഫ്രി മുത്തുക്കോയ
മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അതേക്കുറിച്ച് പറയേണ്ടത് ലീഗാണെന്ന് സമസ്ത വ്യക്തമാക്കി. മുസ്ലീം ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും പൊന്നാനിയില്‍ കെ.എസ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെടില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂന്നാം സീറ്റ് വിഷയത്തില്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി ഇ.ടി മുഹമ്മദ് ബഷീര്‍ MP
വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും ഇന്നത്തെ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ ആവശ്യം ന്യായമാണ്. അത് കോണ്‍ഗ്രസ് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണം അറിയിക്കാമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ MP വ്യക്തമാക്കി. കോണ്‍ഗ്രസ്- ലീഗ് ചര്‍ച്ചയ്ക്കായി ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും ആലുവ ഗസ്റ്റ് ഹൗസില്‍ എത്തി.
മൂന്നാം ലോക്സഭാ സീറ്റ് വേണമെന്നും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.എം.എ സലാം
മൂന്ന് സീറ്റ് കിട്ടാത്ത പ്രശ്‌നം ഉണ്ടാവില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇതുസംബന്ധിച്ച തീരുമാനം നാളെത്തെ ചര്‍ച്ചയില്‍ ഉണ്ടാകുമെന്നും ഇനിയും നീട്ടിക്കൊണ്ടു പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം സീറ്റ് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ലീഗിന്റെ നിലപാട്. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നാണ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്.
മുസ്ലിം ലീഗിന്‍റെ മൂന്നാം സീറ്റ് ആവശ്യം ഉടൻ പരിഹരിക്കണമെന്ന് കെ. മുരളീധരൻ MP
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയെ ലീഗിന്‍റെ മൂന്നാം സീറ്റ് പ്രശ്നം ബാധിക്കാന്‍ ഇടയുണ്ടെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് കെ. മുരളീധരൻ പറഞ്ഞു. ലീഗിന് മൂന്നാം സീറ്റ് ചോദിക്കാനുള്ള എല്ലാ അവകാശങ്ങളും ഉണ്ടെന്ന് AICC ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും CPM സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു എങ്കിലും19 സീറ്റിലും UDF ആണ് വിജയിച്ചതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.