Short Vartha - Malayalam News

മൂന്നാം സീറ്റെന്ന മുസ്ലിം ലീഗിന്റെ ആവശ്യം തളളി കോണ്‍ഗ്രസ്

ഇന്ന് ചേര്‍ന്ന യോഗത്തില്‍ മൂന്നാം ലോക്‌സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. ഈ നിര്‍ദേശത്തില്‍ സാദിഖലി തങ്ങളുമായും മറ്റുള്ളവരുമായും ആലോചിച്ച് മറുപടി പറയാമെന്നാണ് യോഗത്തില്‍ പങ്കെടുത്ത ലീഗ് പ്രതിനിധികള്‍ നല്‍കിയ മറുപടി. ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും AICCയെയും അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.