Short Vartha - Malayalam News

അഡ്വ. ഹാരിസ് ബീരാന്‍ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി

സുപ്രീംകോടതി അഭിഭാഷകനും KMCC നേതാവുമാണ് അഡ്വ. ഹാരിസ് ബീരാന്‍. ഇന്ന് തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. സംസ്ഥാന നേതൃയോഗത്തിന് ശേഷം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഒരു സീറ്റുകൂടി ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് രാജ്യസഭാ സീറ്റുകളില്‍ UDFന് ജയസാധ്യതയുള്ള സീറ്റ് ലീഗിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.