Short Vartha - Malayalam News

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്ലീം ലീഗിന്റെ നേതൃയോഗം നാളെ

കോണ്‍ഗ്രസ്- ലീഗ് ഉഭയകക്ഷി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ലീഗ് നേതാക്കള്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ധരിപ്പിച്ചിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതേസമയം മൂന്നാം സീറ്റില്‍ വിട്ടുവീഴ്ച ചെയ്തതില്‍ യൂത്ത് ലീഗിന് പ്രതിഷേധമുണ്ട്. ഇത്തവണ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാക്കളും തങ്ങളെ കണ്ടു.