Short Vartha - Malayalam News

പൗരത്വ ഭേദഗതി നിയമം; മുസ്ലീം ലീഗ് വീണ്ടും സുപ്രിംകോടതിയിലേക്ക്

CAA നടപ്പാക്കുന്നതിനെതിരെ ഇന്നുതന്നെ സുപ്രിം കോടതിയെ സമീപിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസിലെ പ്രധാന ഹര്‍ജിക്കാരാണ്. CAA വിജ്ഞാപനത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുകയാണ്.