Short Vartha - Malayalam News

പൗരത്വ ഭേദഗതി നിയമം: പൊതുജനറാലിയുമായി മുഖ്യമന്ത്രി

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പൊതുജനറാലികൾ നടത്തും. മതത്തെ അടിസ്ഥാനമാക്കിയാകരുത് പൗരത്വം എന്ന മുദ്രാവാക്യത്തോടെ അഞ്ച് സ്ഥലങ്ങളിലായാണ് CAA ക്കെതിരായി പൊതുജനറാലി സംഘടിപ്പിക്കുന്നത്. നാളെ കോഴിക്കോടും 23ന് കാസർഗോഡും 24ന് കണ്ണൂരിലും 25ന് മലപ്പുറത്തും 27ന് കൊല്ലത്തുമാണ് റാലി.