Short Vartha - Malayalam News

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ വിവാദമായ CAA റദ്ദാക്കുമെന്ന് പി. ചിദംബരം

കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള പാർലമെന്‍റിന്‍റെ ആദ്യ സമ്മേളനത്തിൽ തന്നെ വിവാദമായ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തില്ലെന്നും ചിദംബരം പറഞ്ഞു. കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ CAA പരാമർശിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കോൺഗ്രസിനെതിരെ നിരന്തരം വിമര്‍ശിക്കുന്ന പശ്ചാത്തലത്തിലാണ് ചിദംബരത്തിന്‍റെ വിശദീകരണം.