Short Vartha - Malayalam News

CAAയ്ക്ക് സ്റ്റേ ഇല്ല; മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച്ച സമയം നല്‍കി

പൗരത്വ നിയമത്തിന്റെ ചട്ടം വിജ്ഞാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ച സുപ്രീംകോടതി വിഞ്ജാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഹര്‍ജികളില്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഏപ്രില്‍ 9ന് വീണ്ടും വാദം കേള്‍ക്കും. ആകെ 236 ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പൗരത്വനിയമം നടപ്പാക്കില്ലെന്ന് നേരത്തെ ഉറപ്പ് നല്‍കിയിട്ട് തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ കേന്ദ്രം ചട്ടം വിജ്ഞാപനം ചെയ്തത് ചോദ്യം ചെയ്താണ് ഹര്‍ജികള്‍.